Banner Ads

മാർക്ക് കുറവ് കിട്ടിയാൽ വീട്ടുകാർ എന്നെ….; പത്താം ക്ലാസിലെ ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ കണ്ടത്

ബംഗളൂരു: കർണാടകയിൽ പത്താം ക്ലാസിലെ ഉത്തരപേപ്പറുകൾ മൂല്യനിർണയം നടത്തിയപ്പോൾ കണ്ട ചില വിചിത്ര കാര്യങ്ങൾ വെളിപ്പെടുത്തി അധ്യാപകർ.

ചില കുട്ടികളുടെ ഉത്തരപേപ്പറുകളിൽ 500ന്റെയും നൂറിന്റെയുമെല്ലാം നോട്ടുകൾ കുത്തിവച്ചിരുന്നു. ദയവായി വിജയിപ്പിക്കണമെന്ന കുറിപ്പുകളും നോട്ടുകൾക്കൊപ്പമുണ്ടായിരുന്നു. കർണാടകയിലെ ബെൽഗാവി ജില്ലയിലെ ചിക്കോടിയിലെ മൂല്യനിർണയ കാംപിലെ അധ്യാപകർക്കാണ് ഇവയെല്ലാം ലഭിച്ചിരിക്കുന്നത്.

കുട്ടികളുടെ ചില കുറിപ്പുകൾ ഇങ്ങനെയാണ്;

പരീക്ഷയിൽ തോറ്റാൽ അവൾ എന്നെ ഒഴിവാക്കും… ദയവായി ജയിപ്പിക്കണം

സാറിന് ചായ കുടിക്കാൻ ആണ് ഈ 500 രൂപ, ദയവായി എന്നെ പാസാക്കണം.

കൂടുതൽ മാർക്ക് തന്നാൽ കൂടുതൽ പണം തരാം. എന്റെ നമ്ബർ…

എന്റെ ഭാവി ഈ പരീക്ഷയിലെ വിജയവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.എന്റെ ഭാവി ഈ പരീക്ഷയിലെ വിജയവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നെ ജയിപ്പിക്കണം.

മാർക്ക് കുറവ് കിട്ടിയാൽ വീട്ടുകാർ എന്നെ കോളജിൽ വിടില്ല….

കുട്ടികളുടെ കുട്ടിക്കളിയായാണ് ഇതിനെ കാണുന്നതെന്നും നടപടികളൊന്നും സ്വീകരിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *