Banner Ads

നിറത്തിന്റെ പേരിലും പണത്തിന്റെ പേരിലും അഭിഭാഷകയും രണ്ട കുഞ്ഞിങ്ങളും ജീവനൊടുക്കി ; മൊഴി നൽകി സഹോദരനും , പിതാവും

കോട്ടയം:ഏറ്റുമാനൂരിൽ കുഞ്ഞുങ്ങളുമായി അഭിഭാഷക ജിസ് മോൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം അനുഭവിച്ചെന്ന് സഹോദരൻ ജിറ്റു. നിറത്തിന്റെ പേരിലും സാമ്‌ബത്തികത്തിന്റെ പേരിലും അമ്മായിമ്മ ജി‌സ്മോളെ പീഡിപ്പിച്ചിരുന്നു എന്ന് ജിറ്റുവിന്റെ മൊഴി. മുൻപ് ഉണ്ടായ പീഡനങ്ങളുടെ വിവരങ്ങൾ ജിസ്മോൾടെ അച്ഛനും സഹോദരനും പോലീസിൽ മൊഴി നൽകിയിരുന്നു.

മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഫോൺ ഭർത്താവ് ജിമ്മി വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നു. പലതവണ ജിസ്മോളെ ഭർത്യവീട്ടിൽ നിന്ന് കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നു. നിരന്തരം മാനസിക -ശാരീരിക പീഡനങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും പ്രശ്ന പരിഹരിക്കാൻ പോയിരുന്നു. ഒരിക്കൽ മകളുടെ തലയിൽ മുറിവേറ്റ പാടുണ്ടായിരുന്നു. ഭർത്താവിന്റെ മർദ്ദനമായിരുന്നു. ഇതിന് കാരണമെന്നും ജിസ് മോളുടെ പിതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *