കോന്നി:ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസുകാരനു ദാരുണാന്ത്യം. അടൂർ കടമ്ബനാട് സ്വദേശി അഭിരാം ആണ് മരിച്ചത്.ഇളകി നിൽക്കുകയായിരുന്ന തൂണിൽ പിടിച്ച് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തൂണ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേയ്ക്ക് വീണത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു