ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആശ്വാസ വിജയമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയിരിക്കുന്നത്. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെ അവരുടെ സ്ഥലത്ത് അഞ്ച് വിക്കറ്റിനാണ് സിഎസ്കെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഏഴ് വിക്കറ്റിന് 166 റണ്‍സെടുത്തു,പിന്നീട് മൂന്ന് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി സിഎസ്കെ ജയിച്ചു. നായകന് എംഎസ് ധോണിയുടെ സൂപ്പര്‍ ഫിനിഷിങ്ങാണ് സിഎസ്കെയ്ക്ക് മികച്ച വിജയമൊരുക്കിയത്.