Banner Ads

അയോധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി ; സന്ദേശം ഇമെയിലിലൂടെ

അയോധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി സന്ദേശം രാം ജന്മഭൂമി ട്രസ്റ്റിനായിരുന്നു ഇത് സംബന്ധിച്ച ഭീഷണി സന്ദേശം ഇമെയിലിലൂടെ ലഭിച്ചത്.ഭീഷണി സന്ദേശം എത്തിയതിനെത്തുടർന്ന് ക്ഷേത്രത്തിലെ സുരക്ഷാ വർധിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന ലഭ്യമാകുന്ന വിവരം. സംഭവത്തില്‍ പോലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ക്ഷേത്ര സമുച്ചയത്തിനും അയോധ്യ, ബരാബങ്കി, അയല്‍ ജില്ലകള്‍ക്കും ചുറ്റും സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അയോധ്യയിലെ സൈബർ പോലീസ് സ്റ്റേഷനില്‍ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് രാമജന്മഭൂമി ട്രസ്റ്റിന് ഇമെയില്‍ ലഭിച്ചത്. ജെയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകര സംഘടനകള്‍ മുമ്ബ് സമാനമായ ഭീഷണികള്‍ മുഴക്കിയിരുന്നു. ഇമെയിലിന്റെ ആധികാരികതയെക്കുറിച്ച്‌ സുരക്ഷാ ഏജൻസികള്‍ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *