ഈ സീസണിലെ റൺവേട്ടക്കാരിൽ നിലവിൽ തലപ്പത്താണ് സായിയുള്ളത് അവസാന സീസണിലും മികവ് കാട്ടാൻ സായിക്കായിരുന്നു ഇതോടെ സായ് സുദർശനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നിലവിൽ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണർമാർ സഞ്ജു സാംസൺ, യശ്വസി ജയ്സ്വാൾ, അഭിഷേക് ശർമ എന്നിവരെല്ലാമാണ്. ഇവരെല്ലാം അതിവേഗം റൺസുയർത്തുന്നവരും മികച്ച റെക്കോഡുള്ളവരുമാണ്.