കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത് വന്നിരിക്കുകയാണ്. കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തു എന്ന് പ്രധാനമന്ത്രി ആരോപിച്ചു. പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ആദിവാസികളുടെ സ്വത്തോ ഭൂമിയോ വഖഫ് ബോർഡിന് ഒരിക്കലും തൊടാൻ കഴിയില്ല.വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമി നിലനില്കുനുണ്ട്.വഖഫിന്റെ പക്കൽ ഉള്ള സ്വത്തുക്കൾ ആവശ്യക്കാർക്ക് നൽകിയിരുന്നു എങ്കിൽ അത് ഉപകാരപ്പെട്ടുമായിരുന്നു.
എന്നാൽ ഈ സ്വത്തുക്കളുടെ ഗുണം ലഭിച്ചത് ശരിക്കും ഭൂമാഫിയക്കാണ്.പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ദരിദ്രരായ മുസ്ലിമുകൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കുന്നതാണ്. ഇതാണ് യഥാർത്ഥ സാമൂഹിക നീതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വെളിപ്പെടുത്തി. സർക്കാരിന്റെ നയ തീരുമാനങ്ങൾ അംബേദ്കറിന്റെ കാഴ്ചപ്പാടുകൾ അനുസരിച്ചുകൊണ്ടാണ്.2014 – ലിന് മുൻമ്പ് 74 വിമാനത്താവളങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇന്നത് 150 എണ്ണമായി വർധിച്ചു.
കോൺഗ്രസ് അംബേദ്കറിനെ ശരിക്കും അപമാനിച്ചു. അധികാരം നേടുന്നതിനായി കോൺഗ്രസ് ഭരണഘടനയെ ആയുധമാക്കി മാറ്റിരിക്കുകയാണ്.കർണാടകയിലെ കോൺഗ്രസ് സർക്കാർ മതത്തിൻറെ അടിസ്ഥാനത്തിൽ ടെൻഡറുകളിൽ സംവരണം നൽകിരുന്നു. പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളെല്ലാം അവർ കവർന്നെടുത്തു.അംബേദ്കറുടെ ചിന്തകളെ എല്ലായിപ്പോഴും കോൺഗ്രസ് നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും നരേന്ദ്ര മോദി ശക്തമായ ഭാഷയിൽ കുറ്റപ്പെടുത്തി.