സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജിയാണെന്ന ആരോപണം ഉയർത്തി രമേശ് ചെന്നിത്തല. ധാർഷ്ട്യം അവസാനിപ്പിച്ച് ആശാവർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ തന്നെ തയ്യാറാകണം. ധിക്കാരത്തിന്റെ പാതയിലാണ് ഇപ്പോൾ സർക്കാരെന്ന് രമേശ് ചെന്നിത്തല ശക്തമായി വിമർശിച്ചു. വിഷുവിനു പോലും സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ സമരം ചെയ്യുകയാണ് ആശമാരെന്ന് അദേഹം പറഞ്ഞു. സമരം ചെയ്യുന്നവരോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെയും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സമരം നിര്‍ത്തിപോകു എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേര്‍ന്നതാണോയെന്ന ചോദ്യവും അദേഹം ഉന്നയിച്ചു.
അത് കേരള സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. വിഷുവായിട്ടും സെക്രട്ടറിയേറ്റ് പടിക്കല്‍ ആശമാര്‍ സമരം ചെയ്യുന്നത് യഥാർത്ഥത്തിൽ ഹൃദയഭേദകമാണെന്ന് രമേശ് ചെന്നിത്തല തുറന്നു പറഞ്ഞു. വനിതാ സിപഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചു, കൂടാതെ കത്ത് നല്‍കുകയും ചെയ്തിരുന്നുവെന്ന് അദേഹം വ്യക്തമാക്കി. അവരുടെ കാര്യത്തിലും ഒരു തീരുമാനവും ഉണ്ടാകുന്നില്ലെന്ന് രമേശ് ചെന്നിത്തല വെളിപ്പെടുത്തി.
സമരം ചെയ്ത് കാര്യങ്ങള്‍ നേടേണ്ടന്നും തരുന്ന പിച്ച കാശ് മേടിച്ച് മുന്നോട്ടുപോക്കാനും അതുപോലെ പറയുന്നതനുസരിച്ച് സമരം പിന്‍വലിക്കാനുമാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനെതിരെ ബഹുജനപ്രക്ഷോഭമാണ് നാട്ടില്‍ നടന്നുവരുന്നതെന്ന് രമേശ് ചെന്നിത്തല വെളിപ്പെടുത്തി. സമരങ്ങളെ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ശരിക്കും ആവശ്യമായിട്ടുള്ളത്. സമരം തീരാതെ മുന്നോട്ടുപോകുന്നത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ അഹങ്കാരവും ധിക്കാരവുമാണെന്ന് രമശ് ചെന്നിത്തല ശക്തമായി കുറ്റപ്പെടുത്തി.