Banner Ads

ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഒരു വിഷുകാലം; ​​ഗുരുവായൂരിലും ശബരിമലയിലും ഭക്തജനതിരക്ക്

 

ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഒരു വിഷു കൂടി വന്നിരിക്കുകയാണ്. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കിയും, കണിക്കൊപ്പം കൈനീട്ടം നല്‍കിയും നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്‍റെ തിരക്കിലാണ് ഇന്ന്. വിഷുക്കണി ദര്‍ശനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു ആരംഭിച്ചിരുന്നത്. മേല്‍ശാന്തിയായ കവപ്രമാറത്ത് അച്യുതന്‍ നമ്പൂതിരിയാണ് പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്‍കിയത്. കൂടാതെ ശബരിമലയിലും ഭക്തജനത്തിരക്ക് വലിയരീതിയിൽ അനുഭവപ്പെടുന്നുണ്ട്. നട തുറന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം കൊടുത്തു.

പുലർച്ചെ 4 മണി മുതൽ രാവിലെ 7 മണിവരെയാണ് ​ദർശനത്തിനുള്ള സമയം. വലിയ തരത്തിലുള്ള തിരക്കാണ് ഇവിടെ വിഷു സംബന്ധിച്ച് അനുഭവപ്പെടുന്നത്. ഇന്നലെ മുപ്പതിനായിരം ആലുകൾ ബുക്ക് ചെയ്തു. മാത്രമല്ല തീർത്ഥാടനത്തിന് എത്തിയ ഭക്തർക്ക് വിഷുക്കൈനീട്ടവും നൽകി. പൂർണ്ണമായും അലങ്കരിച്ച നിലയിലാണ് സന്നിധാനം ഉള്ളത്. വിഷു പ്രമാണിച്ച് പ്രത്യേക പൂജകളും നടത്തിവരുന്നുണ്ട്. ഇത്തവണ വിഷുക്കൈനീട്ടമെന്ന രീതിയിൽ അയ്യപ്പചിത്രമുള്ള ലോക്കറ്റുകൾ ദേവസ്വം ബോർഡ് സമ്മാനിക്കുകയുണ്ടായി. രാവിലെ 10മണിക്ക് മന്ത്രി വിഎൻ വാസവൻ ഈ ലോക്കറ്റുകൾ പുറത്തിറക്കിയത്. മറ്റൊരു കാര്യം ഓൺലൈൻ വഴിയായി ഈ ലോക്കറ്റുകൾ വാങ്ങാൻ കഴിയുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *