സഞ്ജു സാംസണ് ക്യാപ്റ്റനായുള്ള രാജസ്ഥാനോട് പ്രത്യേക ഇഷ്ടം ആരാധകര്‍ക്കുണ്ടെന്ന് തന്നെ പറയാം. മലയാളിയായ സഞ്ജു സാംസണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയത് രാജസ്ഥാന് വലിയ പിന്തുണ ലഭിക്കാന്‍ കാരണമായി. കുമാര്‍ സംഗക്കാര പരിശീലകനായിരിക്കെ രാജസ്ഥാന് നായകനായി ടീമിനെ ഫൈനലിലേക്കെത്താന്‍ സഞ്ജുവിനായി.