കൊല്ലം: പുനലൂരിൽ ട്രെയിൻ വഴി കടത്താൻ ശ്രമിച്ച 16.56 ലക്ഷം രൂപ പിടിച്ചെടുത്തു. ശനിയാഴ്ച പുലർച്ചെ ചെന്നൈയിൽനിന്നു കൊല്ലത്തേക്കുവന്ന എക്സ്പസ് ട്രെയിനിൽനിന്ന് ആണ് പണം പിടികൂടിയത്. തമിഴ്നാട് മധുര സ്വദേശി നവനീത് കൃഷ്ണ (63) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രെയിനിൽ സംശയാസ്പദമായി കണ്ട നവനീതിനെ പരിശോധിച്ചപ്പോഴാണ് പണം കണ്ടെടുത്തത്.ശരീരത്തോട് ചേർത്തുകെട്ടിയിരുന്ന തുണികൊണ്ടുള്ള സഞ്ചിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു പണം. റെയിൽവേ പോലീസും റെയിൽവേ സംരക്ഷണ സേനയും ചേർന്നാണ് പരിശോധന നടത്തിയത്.