Banner Ads

എരുമേലിയിൽ വീടിനു തീപിടിച്ച് ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: എരുമേലിയിൽ വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂന്നുപേർക്കു ഗു്വരുതരപരുക്കേറ്റു. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ (50) ആണ് മരണപ്പെട്ടത് തീപിടിത്തത്തിൽ ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), മകൻ ഉണ്ണിക്കുട്ടൻ (22) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പംവീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു.നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു.ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളിൽ തീപടരുകയായിരുന്നു.തീ പടർന്നത് എങ്ങനെയെന്നു വ്യക്തമല്ല. വീട്ടിൽ വച്ച് ആരെങ്കിലും ആത്മഹത്യാശ്രമം നടത്തിയതാണോ എന്നും സംശയമുണ്ട്. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *