Banner Ads

കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി ; ഒഡീഷ സ്വദേശി പിടിയിൽ

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി ഒഡീഷ സ്വദേശിഎക്സൈസിന്റെ പിടിയിൽ. 6.1 കിലോഗ്രാം സന്യാസി ഗൌഡ (32) എന്നയാളാണ് പിടിയിലായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ്  ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ്.പി.ജിയുടെ നേതൃത്വത്തിൽ എക്സൈസ് ഇന്റലിജൻസ് പാർട്ടിയും, കോട്ടയം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും, കോട്ടയം റയിൽവേ പൊലീസും ചേർന്ന് നടത്തിയ സംയുക്തമായ പരിശോധനയിലാണ് പ്രതി പിടികൂടിയത്.

ഒഡീഷയിലെ ഉൾപ്രദേശങ്ങളിൽ നിന്നും വിവിധ സ്ഥലങ്ങളിൽ നിന്ന് കഞ്ചാവ് വിതരണം ചെയ്യുന്നുവെന്നും കേരളത്തിലേക്ക് എത്തിച്ച് വിൽപ്പന നടക്കുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അതിഥി തൊഴിലാളി പിടിയിലാകുന്നത്. സംശയാസ്പദ സാഹചര്യത്തിൽ ബാഗുമായി കണ്ട സന്യാസി ഗൌഡയെ പിടികൂടി പരിശോധിച്ചപ്പോളാണ് കഞ്ചാവ് കണ്ടെത്തിയത്. തന്‍റെ കല്യാണമാണെന്നും അതിന് പണം കണ്ടെത്താനാണ് കഞ്ചാവ് വിൽപ്പനക്കിറങ്ങിയതെന്നുമാണ് പ്രതി എക്സൈസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *