ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ സൈനിക ആക്രമണങ്ങൾക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിൽ സമ്മർദ്ദം തുടരുകയാണ് ഇസ്രയേൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു. ഇപ്പോൾ നെതന്യാഹുവിനെ ഞെട്ടിച്ചുകൊണ്ടാണ് ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്താനൊരുങ്ങുന്നു എന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത് .ചർച്ചകൾക്കുള്ള അമേരിക്കയുടെ ആഹ്വാനങ്ങൾ ഇറാൻ നേരത്തെ തന്നെ നിരസിക്കുകയും ചെയ്തിരുന്നു. മാർച്ച് 7 ന് വൈറ്റ് ഹൗസിൽ വെച്ചു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് ഈ സുപ്രധന പ്രഖ്യാപനം നടത്തിയത്.