Banner Ads

ഹാപ്പി ഹവർ ഓഫർ എന്ന വ്യാജന ;ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്ന പരാതിയിൽ മഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിന് പിഴ

മലപ്പുറം: വ്യാപാര സ്ഥാപനത്തിന് പിഴ ഹാപ്പി ഹവർ ഓഫർ വിൽപ്പനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്ന പരാതി.കഴിഞ്ഞ വർഷം അവസാനം പുതിയതായി പ്രവർത്തനം ആരംഭിച്ച കടക്കാണ് ജില്ലാ ഉപഭോകൃത കമ്മീഷൻ 10,000 രൂപ പിഴ ഇട്ടിരിരിക്കുന്നത്.

2024 ഒക്ടോബർ ഒന്നിന് കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ഒരു ഉപഭോക്താവ് പരാതിയുമായി ജില്ലാ ഉപഭോകൃത കമ്മീഷനെ സമീപിക്കുകയായിരുന്നു.ഒന്നാം തീയ്യതി സാധനങ്ങൾ വാങ്ങുന്ന സമയത്ത്, രണ്ടാം തീയതി മുതൽ ഓഫർ വിലയിൽ സാധനങ്ങൾലഭിക്കുമെന്ന് ഉപഭോക്താവിനെ സ്ഥാപന ജീവനക്കാർ അറിയിച്ചിരുന്നു.

സാധനങ്ങളുടെ എംആർപിയും വിൽപ്പന വിലയും ഓഫർ വിലയും കാണിക്കുന്ന ബ്രോഷറും കടയിൽ വെച്ച് നൽകുകയും ചെയ്തു. ഇത് അനുസരിച്ച് സാധനങ്ങൾ വാങ്ങി ബില്ലെഴുതുമ്പോൾ പച്ചക്കറിക്ക് മാത്രമാണ് ഓഫർ വിലയെന്നും മറ്റുള്ളവയുടെ ഓഫർ വില അതാത് സമയം പ്രഖ്യാപിക്കുമ്പോൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് വർ അറിയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *