Banner Ads

മീൻകടയിൽ പ്ലാസ്റ്റിക്ക് കവറുകളിലാക്കി കഞ്ചാവ് വിൽപ്പന ; ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ

പെരുമ്ബാവൂർ: എഴേകാൽക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ തനാർ പറ സ്വദേശി നയൻ ഖാൻ (27) നെയാണ് പെരുമ്ബാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചെറുവേലിക്കുന്നത്ത് ഇയാൾ നടത്തുന്ന മീൻകടയിൽ ഫ്രിഡിനകത്ത് പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത് . ഇൻസ്പെക്ടർ ടി.എം സുഫി. എസ്.ഐമാരായ റിൻസ്.എം തോമസ്, പി.എം റാസിഖ്, വിനിൽ ബാബു, സി.പി.ഒമാരായ ടി.കെ സന്ധ്യ, കെ.ആർ ധനീഷ്. പി.എസ് സിബിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *