പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ.ചിറ്റാർ സ്വദേശി ആർ രതീഷ് (41) വീട്ടിൽ തൂങ്ങിമരിച്ചത്. രണ്ടര മാസമായി രതീഷ് ജോലിക്ക് ഹാജരായിരുന്നില്ല. ചിറ്റാറിലെ വീട്ടിൽ നിന്നും റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്.
ആത്മഹത്യ ശ്രമം നടക്കുമ്‌ബോൾ രതീഷിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു. സംഭവം നടന്നതിന് ശേഷം ബന്ധുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത്. രതീഷ് അമിതമായിമദ്യപിക്കുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ഹോസ്‌പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.