പല പേരുകൾ വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാൻ ആർക്കും സാധിച്ചിട്ടില്ല എന്നാൽ മുൻ ഇന്ത്യൻ നായകനും ലോകകപ്പ് ജേതാവുമായ കപിൽ ദേവിന് ഇതിൽ യാതൊരു സംശയവുമില്ല. സ്‌റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ നായകനായി കൊണ്ടുവരണം എന്ന അഭിപ്രായമാണ് കപിൽ ദേവ് പങ്കുവയ്ക്കുന്നത്. മൈഖേലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.