ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രാവിശ്യം സൂപ്പര്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണ് കുടുതലും കളിക്കുന്നത്. ഇതുവരെ കപ്പടിക്കാത്ത ടീമുകള്‍ ആദ്യ റൗണ്ടുകളില്‍ തിളങ്ങുന്നത് ടൂര്‍ണമെന്റിന്റെ ആവേശം വളരെയധികം ഉയര്‍ത്തുന്നു. ഈ പ്രാവിശ്യം ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാള്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ നായകനും ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ തന്നെയാണ്. ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മക്ക് ഐപിഎല്ലില്‍ മികവ് കാണിക്കാനായില്ല. കളിച്ച മൂന്ന് മത്സരത്തിലും നിലവാരം കാട്ടാന്‍ രോഹിത്തിന് സാധിച്ചില്ല.