സമൂഹമാധ്യമ വ്യാജ അക്കൗണ്ടുകള്‍ വഴി പരിചയം സ്ഥാപിച്ച ശേഷം വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളില്‍ നിന്നും പണം തട്ടുന്ന പ്രതിയെ കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ഇപ്പോൾ ചെയ്തിരിക്കുകയാണ്. മലപ്പുറം മാറാഞ്ചേരി സ്വദേശി മുഹമ്മദ് ഫുവാദാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിയായ യുവതി നല്‍കിയ പരാതിയിൽ കൂടിയാണ് ഈ അറസ്റ്റ്. നിരവധി സ്ത്രീകളെ ഇത്തരത്തില്‍ പ്രതി തട്ടിപ്പിന് ഇരയാക്കിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ കേസിലാണ് ഇയാൾ പോലീസ് പിടിയിലായത്.