കോഴിക്കോട്:താമരശേരിയിൽ വീണ്ടും ലഹരി സംഘത്തിന്‍റെ ആക്രമണം. താമരശേരിയിലെ ടൂറിസ്റ്റ് ഹോം ജീവനക്കാരനു പേരെ വാളു വീശുകയായിരുന്നു. ടൂറിസ്റ്റ് ഹോം ജീവനക്കാരനായ അൻസാറിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്. അൻസാറിനെ ആക്രമിക്കാൻ ശ്രമിച്ച സുഹൃത്തിന്‍റെ കൈ തല്ലിയൊടിക്കുകയും ചെയ്തു.
ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. താമരശ്ശേരി കാരാടിയിലെ മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോമിന്‍റെ പരിസരത്താണ് സംഭവം നടന്നത് .ടൂറിസ്റ്റ് ഹോമിന്‍റെ മുറ്റത്ത് വെച്ച് അഞ്ചംഗ സംഘം മദ്യപിക്കുന്നത് സിസിടിവിയിലൂടെ കണ്ടതോടെ അൻസാര്‍ പുറത്തേക്ക് വന്ന് ചോദ്യം ചെയ്യുകയായിരുന്നു.
ടൂറിസ്റ്റ് ഹോമിന്‍റെ മുന്നിലിരുന്ന് മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ അൻസാറിനുനേരെ മദ്യപ സംഘം തിരിയുകയായിരുന്നു.പിക്ക്അപ്പ് വാനിലും ഇരുചക്രവാഹനങ്ങളിലുമായി എത്തിയ അക്രമി സംഘ അൻസാറിനുനേരെ വടിവാള്‍ വീശി. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് അൻസാറിന്‍റെ സുഹൃത്തിന്‍റെ കൈ തല്ലിയൊടിച്ചത്. ഇന്നലെ രാത്രി 11ഓടെയായിരുന്നു ആക്രമണം.