
തൃശൂർ: ദേശീയപാത 66ൽ ലോറി മറിഞ്ഞു അപകടം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. മംഗളൂരുവിൽ നിന്ന് സ്റ്റീൽ പൈപ്പുകൾ കയറ്റി കായംകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. റോഡരികിലെ കുഴിയിൽ ചാടിയ ലോറി നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ കാസർഗോഡ് സ്വദേശി ഫാറസിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.