തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിച്ച എടപ്പാള്‍ സ്വദേശിയുമായ സുകാന്ത് സുരേഷിനെതിരെ കേസെടുക്കാതെ ഒളിച്ചുകളിച്ച് പൊലീസ്.ഐബി ഉദ്യോഗസ്ഥനെതിരെ നിര്‍ണായക തെളിവുകള്‍ യുവതിയുടെ കുടുംബം കൈമാറിയിട്ടും അന്വേഷണം തുടരുകയാണെന്ന മറുപടി മാത്രമാണ് പൊലീസില്‍നിന്നു ലഭിക്കുന്നത്. ഐബി ഉദ്യോഗസ്ഥ മരിച്ച് പത്തു ദിവസം കഴിഞ്ഞിട്ടും ഒളിവില്‍ പോയ സുകാന്ത് സുരേഷിനെ കണ്ടെത്താനായിട്ടില്ല.ഓഫിസിലും മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും ഫോണ്‍ ഓഫാണെന്നും പൊലീസ് അറിയിച്ചു