Banner Ads

തർക്കത്തിടെ മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ; അഞ്ചുവയസുകാരന്റെ ദേഹത്ത് വീണു പരിക്ക്

തിരുവനന്തപുരം: കാട്ടാക്കടയിൽ മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേഹത്ത് വീണു അഞ്ചുവയസ്സുകാരന് പരിക്കേറ്റു.കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. കുട്ടിയുടെ പിതാവ് രജനീഷിനും പരിക്കുപറ്റിയിട്ടുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ബാറിലെത്തിയവർ തമ്മിലുള്ള തർക്കത്തിടെയാണ് സംഭവം ഉണ്ടായത്.

ബാറിന് പുറത്ത് കാറിൽ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവുമായി വാക്ക് തർക്കം ഉണ്ടാവുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെയാണ് ബാറിൽ നിന്നിറങ്ങിയവർ കൈയിൽ ഉണ്ടായിരുന്ന ബിയർ കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഈ സമയം ഇതുവഴി വരികയായിരുന്ന കുഞ്ഞിനും പിതാവിനുമാണ് പരിക്കേറ്റത്.കുഞ്ഞിന്റെ നെഞ്ചിലും കാലിലും ബിയർ കുപ്പിയുടെ ചില്ലുകൾ പതിച്ചു. കാട്ടാക്കടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിച്ച കുട്ടിയെ വിദഗ്ഗ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *