ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള മല്‍സരം കടുപ്പിച്ച് 26കാരന്‍ ഇഷാന്‍ കിഷന്‍ ശക്തമായി രംഗത്ത്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ കുറച്ചുകാലമായി ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന ഇഷാന്‍ ഇപ്പോള്‍ ബിസിസിഐ സെന്‍ട്രല്‍ കരാര്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കി കഴിഞ്ഞു.