തന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ജയിലിലെത്തിയിട്ടുണ്ടെന്ന് ഒരു അഭിഭാഷക അറിയിച്ചതായി നിമിഷപ്രിയ പറഞ്ഞെന്നാണ് ജയന്‍ എടപ്പാള്‍ അവകാശപ്പെടുന്നത്. റംസാന്‍ നൊയമ്ബ് കഴിഞ്ഞാല്‍ എന്തിനും ഏതിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍ അനിവാര്യതയാകുന്നത്. ഇറാനില്‍ സമ്മര്‍ദ്ദം ചെലുത്തി യെമനില്‍ നിന്നും അനുകൂല തീരുമാനം എടുപ്പിക്കാനാണ് നീക്കം.