കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ 400പേജുള്ള കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിലെ ഏക പ്രതി പി പി ദിവ്യയാണ്. നവീൻ ബാബുവിന്റെ ജീവനൊടുക്കാൻ പ്രേരണയായത്, ദിവ്യയുടെ പ്രസംഗം തന്നെ ആണെന്ന് വിശദമാകുന്നതാണ് കുറ്റപത്രം.പി പി ദിവ്യ മുൻകൂട്ടി തീരുമാനിച്ചാണ് നവീൻ ബാബുവിനെ അപമാനിക്കാൻ എത്തിയത്.
ക്ഷണമില്ലാതെ യാത്രയയപ്പ് യോഗത്തിലേക്ക് പോയത് മറ്റൊന്നിനും വേണ്ടിയല്ല എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടുതന്നെ ആയിരുന്നു എന്ന് കുറ്റപത്രത്തിൽ വിശദമാകുന്നുണ്ട്. പി പി ദിവ്യ തന്റെ സ്വന്തം ഫോണിൽ നിന്നും പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ജനങ്ങളിലേക്ക് പ്രചരിപ്പിച്ചിട്ടുണ്ടെന്നും, അന്നേ ദിവസം വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ വിളിച്ചു വരുത്തിയതും ദിവ്യ ആണെന്നും പോലീസിന്റെ കണ്ടെത്തലുണ്ട്.
എന്നാൽ നവീൻ ബാബുവിന്റെ ആത്മഹത്യ കുറിപ്പോ മറ്റ് കാരണങ്ങളോ ഒന്നും തന്നെ കണ്ടെത്താനായില്ല. കുറ്റപത്രം നൽകുന്നത് കണ്ണൂർ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രെറ്റ് കോടതിയിലാണ്.നാനൂറോളം പേജുള്ള കുറ്റപത്രത്തിൽ, കേസിൽ 82 സാക്ഷികളെയാണ് രേഖപെടുത്തിയത്.