എമ്ബുരാൻ സിനിമയുടെ വ്യാജ പതിപ്പിൽ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ് വെബ് സൈറ്റുകളിൽ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തിരുന്നു.ഡൗൺലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയേക്കും.സിനിമ റിലീസ് ആയി മൂന്ന് മണിക്കുറുകൾ കഴിഞ്ഞതും ടെലിഗ്രാം ഉൾപ്പെടെ ഉള്ള സൈറ്റുകളിൽ സിനിമ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇൻസ്റ്റാഗ്രാമിൽ സിനിമയുടെ പല ക്ലിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യ മോഹൻലാൽ ചിത്രം എംപുരാൻ റിലീസ് ചെയ്യ് മണിക്കൂറുകൾക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ചില വെബ്സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സൈബർ പൊലീസ് നടപടി ആരംഭിച്ചിരുന്നു.വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ട വെബ്സൈറ്റുകളിൽ നിന്നെല്ലാം അവ പൊലീസ് നീക്കം ചെയ്തു.
വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന സൈറ്റുകൾ ബ്ലോക്ക് ചെയ്ത് തുടങ്ങിയെന്നും സൈബർ പൊലീസ് അറിയിച്ചു.സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഉടൻ പരാതി നൽകുമെന്നാണ് വിവരം. പരാതി ലഭിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും സൈബർ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്