പോലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുകിട്ടാന്‍ ഫറോക്ക് പൊലീസ് സ്‌റ്റേഷനില്‍ എത്തിയ യുവാവിന്‍റെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. നല്ലളം സ്വദേശിയായ അലന്‍ദേവിനെ (22) ആണ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും 1.66 ഗ്രാം എംഡിഎംഎ പിടികൂടിയെന്ന് പോലീസ് വ്യക്തമാക്കി.