താന്‍ കോച്ചില്‍ നിന്ന് പഠിച്ചെടുത്തവയാണ് ജന്മവാസനയെന്നോണം വിഘ്നേഷ് പുറത്തെടുത്തത് എന്നതാണ് ഷരീഫിനെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ച പ്രധാന ഘടകം. അതിനാല്‍ ഇവൻ പാടത്ത് കളിച്ച് നടക്കേണ്ടവനല്ലെന്ന ചിന്ത ഷരീഫിനുണ്ടായി. ഇതിനിടയ്ക്ക് വീടിന്റെ തൊട്ടടുത്തുള്ള റോഡില്‍ വെച്ച് ഷരീഫിന്റെ ക്രിക്കറ്റ് കിറ്റ് ഉപയോഗപ്പെടുത്തി സ്റ്റിച്ച് ബോള്‍ ഉപയോഗിച്ച് പരിശീലിക്കുകയും ചെയ്തു.