പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. പിന്നീട് പ്രതിയായ മുന്‍ ഗവ. പ്ലീഡറെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങാതെ പോലീസ് ഒളിച്ചു കളിക്കുകയാണ്. യുഡഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്‍ ഗവ. പ്ലീഡറായിരുന്ന മലപ്പുറം പൊന്നാനി തോട്ടത്തില്‍ നൗഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്തത്. ഇയാളുടെ ഹര്‍ജി ഹൈക്കോടതിയില്‍ നിലവിലിരിക്കുമ്പോള്‍ തൊടാന്‍ പാടില്ലെന്ന് പോലീസിന് ഉന്നതതലത്തില്‍ നിര്‍ദേശം ഉണ്ടായിരുന്നുവെന്നാണ് നിലനിൽക്കുന്ന സൂചന എന്നത്.