ഉത്തർപ്രദേശിലെ ബാഗ്പത്ത് സ്വദേശിയായ ഈശ്വരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ വേദ്പാല്‍ അറസ്റ്റിലായിരുന്നു. കുടുംബതർക്കത്തെ തുടർന്നാണ് പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്തതെന്നാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.തന്റെ ഭാര്യയുമായി ഈശ്വരിന് തെറ്റായ ബന്ധം ഉണ്ടായിരുന്നു. ഇതറിഞ്ഞ ദേഷ്യത്തിലാണ് കൊലപ്പെടുത്തിയത്.