മലപ്പുറം: എടപ്പാളിൽ ലഹരി സംഘം വിദ്യാർത്ഥിയെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ശേഷം ബൈക്കിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായും പരാതി.സംഭവത്തിൽ പ്രായപൂർത്തി ആവാത്ത ഒരാൾ ഉൾപ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്.
പൊന്നാനി സ്വദേശി മുബഷിർ (19), മുഹമദ് യാസിർ(18) തുടങ്ങിയവരാണ് അറസ്റ്റിലായത് കുറ്റിപ്പാല സ്വദേശിയായ 18കാരനോട് സംഘം സഹപാഠിയായ വിദ്യാർത്ഥിയുടെ നമ്ബർ ചോദിച്ചു. നമ്ബർ ഇല്ല എന്ന് പറഞ്ഞതോടെ കയ്യിൽ കരുതിയ വടിവാൾ എടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഓടി രക്ഷപ്പെട്ട വിദ്യാർത്ഥിയെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം ബൈക്കിൽ കയറ്റി പൊന്നാനി ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു.വടിവാളുമായി വിദ്യാർത്ഥിയെ തട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്.