Banner Ads

ലോൺ അടവ് മുടങ്ങി ; ഹൃദയരോഗിയായ ഗൃഹനാഥനെ വീട്ടിൽ കയറി മർദ്ദിച്ചു ഫിനാൻസ് ജീവനക്കാരൻ

കോട്ടയം: പനമ്ബാലത്ത് ലോൺ അടവ് മുടങ്ങിയതിന്റെ പേരിൽ ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചു. ഹൃദയരോഗിയായി സുരേഷിനാണ് സ്വകാര്യ പണമിടപാട് സ്ഥാപനമായ ബെൽസ്റ്റാർ ഫിനാൻസിലെ ജീവനക്കാരൻ ജാക്സൺ ആക്രമിച്ചത്.ഒരു മാസത്തെ ഇടപാട് മുടങ്ങിയതിന്റെ പേരിലായിരുന്നു മർദ്ദനം.35000 രൂപയാണ് സുരേഷ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും ലോണയി വാങ്ങിയത്. കൃത്യമായി അടച്ചു വരികയായിരുന്നു.

കുറച്ച് നാൾ മുമ്ബ് ആഞ്ചിയോപ്ലാസ്റ്റി ചെയ്യതും ചികിത്സ തുടർന്നതും സാമ്ബത്തിക ബുദ്ധിമുട്ട് ഉണ്ടാക്കി. ഇതോടെയാണ് പണം അടക്കുന്നത് മുടക്കം വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബെൽസ്റ്റാർ ഫിനാൻസിലെ ജീവനക്കാരൻ ജാക്കൺ സുരേഷിന്റെ പനംപാലത്തുള്ള വീട്ടിലെത്തിയത്. സുരേഷിനോട് ജാക്സൺ പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. നിലവിൽ കയ്യിൽ പണമില്ലെന്നും സാവകാശം വേണമെന്നും സുരേഷ് പറഞ്ഞു. പിന്നാലെ ജാക്സൺ സുരേഷിനെ അസഭ്യം പറഞ്ഞു.

ഇതിനിടയിൽ വീട്ടിൽ ഉണ്ടായിരുന്ന പ്ലാസ്റ്റർ ഓഫ് പരീസ് പ്രതിമ എടുത്തു ജാക്സൺ സുരേഷിനെ അടിക്കുകയായിരുന്നു.എടുത്ത തുകയിൽ ഇനി പതിനായിരം രൂപയിൽ താഴെ മാത്രം ആണ് തിരിച്ചടവുള്ളത്. ഇതിൻറെ പേരിൽ ആയിരുന്നു മർദ്ദനം. ചെവിക്ക് പിന്നിലായി ആഴത്തിൽ മുറിവ് പറ്റിയ സുരേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്

Leave a Reply

Your email address will not be published. Required fields are marked *