
ബിജെപി സംസ്ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രേശഖറിനെ നിയമിച്ചതിൽ പരിഹാസവുമായി സന്ദീപ് വാര്യർ.കോർപ്പറേറ്റ് മാധ്യമ മുതലാളി ബി ജെ പിയെ വിലക്ക് വാങ്ങിയെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ആളാണ് ഇദ്ദേഹമെന്നും സന്ദീപ് പറഞ്ഞത്.
ഇ പി ജയരാജന്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ആളാണ് രാജീവ് ചന്ദ്രശേഖർ. ഇനി ബി ജെ പി-കോൺഗ്രസ് ബന്ധത്തിന് ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമുണ്ടോയെന്നും സന്ദീപ് ചോദിച്ചു.കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.
കോർപ്പറേറ്റ് മാധ്യമ മുതലാളി ബി ജെ പിയെ വിലക്ക് വാങ്ങി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷൻമാർക്കൊക്കെ എട്ടിന്റെ പണി കിട്ടാനാണ് സാധ്യത.