പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സൂര്യാതപമേറ്റ് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. പനമണ്ണ അമ്പലവട്ടം വയലാലെ വീട്ടിൽ മോഹനന് (48) ആണ് മുതുകിൽ വൃത്ത ആകൃതിയിൽ പൊള്ളലേറ്റത്. തൊലി അടർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കോതകുർശ്ശിയിലെ വർക് ഷോപ്പ് പരിസരത്ത് വച്ചാണ് സൂര്യാതപമേറ്റത്. ഉടൻ കോതകുർശ്ശിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.