പുനെ :ജോലിസ്ഥലത്തേക്ക് ജീവനക്കാരെ കൊണ്ടു പോകുകയായിരുന്ന ടെമ്‌ബോ ട്രാവലറിന് തീ പിടിച്ച് നാലുപേർ വെന്തുമരിച്ചു. നെയിലെ ഹിഞ്ചേവാഡി പ്രദേശത്താണ് സംഭവം. പുലർച്ചെ ഒരു സ്വകാര്യ സ്ഥാപനത്തിലെ നിരവധി ജീവനക്കാരെ അവരുടെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ടെമ്ബോ ട്രാവലർ കത്തിയമർന്നത്.
രാജീവ് ഗാന്ധി ഇൻഫോടെക് പാർക്ക് ഫേസ് 1 ലെ മസ്സോ സിസ്റ്റംസിന് സമീപം എത്തിയപ്പോൾ, വേഗത കുറച്ചതോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.കുറച്ച് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. പക്ഷേ നാലുപേർ തീയിൽ കുടുങ്ങി മരണപെട്ടു. ഡ്രൈവർ ഉൾപ്പെടെ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു, അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്.
തീപിടിത്തമുണ്ടായപ്പോൾ ടെമ്ബോ ട്രാവലർ ബസിൽ 12 ജീവനക്കാർ ഉണ്ടായിരുന്നതായി വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാതിലുകൾ കുടുങ്ങിയതെടെയാണ് 4 പേ കുടുങ്ങിപ്പോയത്. തീ അണയ്ക്കാനും സ്ഥിതിഗതികൾ നിയന്ത്രിക്കാനും അഗ്നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി. പരിക്കേറ്റ നിരവധി പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു.തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.