പത്തനംതിട്ട :വേനൽ മഴക്കിടെയുണ്ടായ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മരണപ്പെട്ടത്.
ഇടിമിന്നലേറ്റ നീലകണ്ഠനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.