താൽക്കാലികമെങ്കിലും ഇസ്രയേൽ തകർത്തെറിഞ്ഞ മണ്ണിൽ സമാധാനത്തിന്റെ വെളിച്ചം ഈ റമദാനിൽ തങ്ങൾക്ക് ലഭിക്കുമെന്ന ഗസ്സൻ ജനതയുടെ പ്രതീക്ഷ ഇല്ലാതായിരിക്കുകയാണ്. അവരുടെ ജീവിക്കാനുള്ള പ്രതീക്ഷക്ക് മേൽ വീണ്ടും ഇസ്രയേൽ മരണമഴയാണ് പെയ്ച്ചിരിക്കുന്നത്. ഒരൊറ്റ രാത്രികൊണ്ട് ഇസ്രയേൽ എന്ന നശിച്ച രാജ്യം 80ലേറെ മനുഷ്യരെയാണ് ഫലസ്തീനിൽ കൊന്നൊടുക്കിയിരിക്കുന്നത്. ഏകദേശം രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് വെടിനിർത്തൽ ഇസ്രയേൽ പുനരാരംഭിച്ചിരിക്കുന്നത്.