Banner Ads

അതിർത്തി തർക്കo ; അച്ഛനും മകനും വെട്ടേറ്റു

പാലക്കാട്: അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. പാലക്കാട് പട്ടാമ്പി കൊപ്പത്ത്മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായി വിനോദിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. വ൪ഷങ്ങളായി ഇരുവരും തമ്മിൽ അതിർത്തി തർക്കമുണ്ട്.

ഇന്ന് വീണ്ടും ഇരുവരും തമ്മിൽ വഴക്കുണ്ടായി. വാക്കുത൪ക്കം കയ്യാങ്കളിയായതോടെ വിനോദ് കയ്യിലുണ്ടായിരുന്ന വാക്കത്തികൊണ്ട് ചാമിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു . ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ വൈശാഖിനും വെട്ടേറ്റത്. ചാമിയുടെ കഴുത്തിനും വൈശാഖിന്‍റെ കൈക്കുമാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *