ഹോംഗ്രൗണ്ടായ ജയ്‌പുരിലെ പിച്ച് സ്പിന്നി നെ തുണയ്ക്കും. അത് മുതലെടുക്കാൻ വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നീ ലങ്കൻ സ്പി സർമാരെ ടീമിലെത്തിച്ചു. അശ്വിൻ-ചാഹൽ കൂട്ടുകെട്ടിന് പകരമാകാൻ ഇവർക്കുകഴി യും. ഇടവേളയ്ക്കുശേഷം ടീമിൽ തിരികെയെ ത്തിയ ജോഫ്ര ആർച്ചറാണ് പേസ് അറ്റാക്ക് നയിക്കുക. ലേലത്തിനുമുൻപ് നിലനിർത്തിയ സന്ദീപ് ശർമ, ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം തുഷാർ ദേശ്പാണ്ഡെ, ആഭ്യന്തര ക്രി ക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുധ്‌വിർ സിങ് എന്നിവരും ഡഗൗട്ടിലുണ്ട്.