തകഴി ഭാഗത്തുകൂടി ട്രെയിൻ വളരെ വേഗത്തില്‍ ഓടിച്ചുവരികയായിരുന്നു. പെട്ടെന്നാണ് ഒരു അമ്മയും മകളും ട്രാക്കിലേക്ക് കയറിവന്നത്. മകള്‍ പിന്നിലേക്ക് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അമ്മ പെണ്‍കുട്ടിയേയും വലിച്ചുകൊണ്ട് പാളത്തിലേക്കു കയറി. ഏതെങ്കിലും തരത്തില്‍ അപകടം ഒഴിവാക്കാൻ ശ്രമിക്കാനുള്ള സാവകാശം പോലും ലഭിക്കുന്നതിന് മുൻപു തന്നെ അവർ ട്രെയിനിന് അടിയില്‍ അകപ്പെട്ടു’