മഹാരാഷ്ട്രയില്‍ നിന്നുമുള്ള പുതിയ ഇനം നെല്‍വിത്ത് വിളയിച്ച് യുവാവ്. എടപ്പാള്‍ അയിലക്കാട് പറയം വളപ്പില്‍ ഷബീര്‍ എന്ന യുവാവാണ് കൃഷിയില്‍ പുതുമകള്‍ തേടുന്നത്. നസര്‍ബാത്ത് എന്ന നെല്‍വിത്താണ് ഷബീര്‍ വിളയിച്ചെടുത്തത്. മഹാരാഷ്ട്രയിലെ പരമ്പരാഗത നെല്‍വിത്ത് ഇനമാണ് നസര്‍ബാത്ത്.
ഓലയ്ക്ക് ഇരുണ്ട വയലറ്റ് നിറമാണ്. മൂപ്പാകാന്‍ ഏകദേശം 110-120 ദിവസമെടുക്കും.ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇതിന്റെ അരി. ഹൃദയം, നാഡീവ്യൂഹം എന്നിവയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. രക്തചങ്ക്ക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. കുത്തരിയാണ് ഉപയോഗിക്കേണ്ടത്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ഇന്ത്യയില്‍ തന്നെ വില കൂടിയ അരികളില്‍ ഉള്‍പ്പെട്ട ഇനമാണ് ഇത്.
കിലോക്ക് 30 രൂപയാണ് വില.ആദ്യഘട്ടത്തില്‍ 25 സെന്റ് സ്ഥലത്താണ് ഷബീര്‍ കൃഷി ഇറക്കിയത്. അടുത്ത തവണ കൂടുതല്‍ സ്ഥലത്ത് വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട് ഈ യുവാവ്. നിലവില്‍ 8ഏക്കര്‍ സ്ഥലത്താണ് ഷബീറിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കിയിരിക്കുന്നത്