തിരുവനന്തപുരം: ജാതിയുടെ പേരിൽ ഒരാളെ മാറ്റിനിർത്തുന്നത് തെറ്റാണെന്ന് കെ.രാധാകൃഷ്ണൻ എംപി,കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് പത്തുമാസത്തേക്ക് ഒരാളെ നിയമിച്ചത്.അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു, അത് നിഷേധിക്കുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ആണ് റിക്രൂട്ടമെനന്റ് നടത്തിയതെന്നും അതിൽ തന്ത്രിക്ക് ഇടപെടാൻ അവകാശമില്ലെന്നും കെ.രാധാകൃഷ്ണൻ വ്യക്തമാക്കി. ജാതി വിവേചനം നടന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ആളുകൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു