കല്ലറ: കല്ലറ നീണ്ടൂർ റോഡിൽ മുടക്കാലി പാലത്തിനു സമീപം ഇന്ന് ഉച്ചയ്ക്ക് 12:30 ശേഷം പാടത്ത് തീ ഇട്ടത് ജനങ്ങളെ ശ്വാസം മുട്ടിച്ചു. ഇത് ഗതാഗത കുരുക്ക് ഉണ്ടാക്കുകയും കർഷകരെയും നാട്ടുകാരെയും ആശങ്കയിലാക്കുകയും ചെയ്തു.തീ കത്തിത്തുടങ്ങിയ സമയം ബക്കറ്റിൽ വെള്ളം നിറച്ച് അണയ്ക്കാൻ ശ്രെമിച്ചെങ്കിലും സാധ്യമാകാതെ വരികയും തുടർന്ന് ഏറ്റുമാനൂർ കടുത്തുരുത്തി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഒന്നിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി തീ അണക്കുകയുമായിരുന്നു.