ചിക്കാഗോ: ഇന്ത്യൻ വിദ്യാർഥിയെ അമേരിക്കയിൽ വെടിവെച്ച് കൊലപ്പെടുത്തി,തെലങ്കാന സ്വദേശി പ്രവീൺ കുമാർ ഗാമ്ബ (27) ആണ് കൊല്ലപ്പെട്ടത്. വിസ്കോൺസിനിൽ നടന്ന ഒരു കവർച്ചാ ശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.പ്രവീണിന്റെ സുഹൃത്തുക്കളും അധികൃതരും ചേർന്നാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്.
പ്രവീണിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി.എന്നാൽ, മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് കോൺസുലേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്. വിസ്കോൺസിൻ മിൽവാക്കി സർവകലാശാലയിൽ ഡാറ്റാ സയൻസിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി 2023 ലാണ് പ്രവീൺ യുഎസ്സിൽ എത്തുന്നത്. പ്രാദേശിക സ്റ്റോറിൽ പാർട്ട് ടൈം ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്