Banner Ads

നികുതിയടയ്ക്കുന്നതിൽ തട്ടിപ്പ് ; കയ്യോടെ പിടികൂടി മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ നികുതിയടയ്ക്കുന്നതിലെ തട്ടിപ്പു കയ്യോടെ പിടിച്ച് മോട്ടോർ വാഹന വകുപ്പ്. ഓൺലൈനിൽ നികുതിയടച്ചു നൽകുന്ന എറണാകുളത്തെ സ്ഥാപനം ഒട്ടേറെപ്പേർക്ക് വ്യാജ രസീതു നൽകി തട്ടിപ്പു നടത്തുന്നതും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ആലപ്പുഴ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പോലീസിൽ പരാതിനൽകിട്ടുണ്ട്.

കഴിഞ്ഞ ദിവസം എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് ദേശീയപാത ചേർത്തല ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് തട്ടിപ്പു ശ്രദ്ധയിൽപെട്ടത്.പാചകവാതക സിലിൻഡർ വിതരണം ചെയ്യുന്ന ലോറിയുടെ രേഖംകൾ പരിശോധിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥർ ഡ്രൈവറോട് റോഡ് ടാക്സ് അടച്ചതിന്റെ രേഖകൾ ചോദിച്ചു.ലോറി ഡ്രൈവർ കാണിച്ച രസീതു കണ്ട് ഉദ്യോഗസ്ഥർക്കു സംശയംതോന്നി.

എറണാകുളം ഉദയംപേരൂർ ഐ.ഒ.സി. പ്ലാന്റിനു സമീപത്തെ ഒരു സ്ഥാപനത്തിലാണ് ടാക്സ് അടച്ചതെന്നും അവരാണ് രസീതു നൽകിയതെന്നും ലോറിയുടമ ഉദ്യോഗസ്ഥരോട് പറഞ്ഞു .എന്നാൽ നികുതിയടയ്ക്കാതെ വ്യാജമായി നൽകിയ രസീതാണിതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.ലോറി കസ്റ്റഡിയിലെടുത്തു.

ഒട്ടേറെപ്പേർ ഈ കേന്ദ്രത്തിൽ ടാക്സ് അടച്ചിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ട് എം.വി.ഡി. എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. ആർ. രമണൻ അമ്‌ബലപ്പുഴ പോലീസിൽ പരാതി നൽകിയത്. 6,252 രൂപയാണ് ലോറിയുടെ മൂന്നു മാസത്തെ നികുതിയായി അടച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *