Banner Ads

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം ; ദമ്ബതികൾക്ക് പരിക്ക്

ഇരിട്ടി:മലയോര മേഖലയായ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം,സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട ദമ്ബതികൾക്ക് പരിക്കേറ്റത്. പതിമൂന്നാം ബ്ലോക്കിൽ ഇന്ന് രാവിലെയാണ് സംഭവം.ദമ്ബതികൾ സഞ്ചരിച്ച സ്കൂട്ടർ കാട്ടാന തകർത്തു.ഇറങ്ങിയോടുന്നതിനിടെ വീണാണ് ഷിജു, ഭാര്യ അമ്ബിളി എന്നിവർക്ക് പരിക്കേറ്റത്. ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാഴ്ച മുമ്ബ് പതിമൂന്നാം ബ്ലോക്കിൽ ആദിവാസി ദമ്ബതികളായ വള്ളിയും ലീലയെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു. പുനരധിവാസ മേഖലയിൽ നിന്ന് ആനകളെ തുരത്തുന്ന ദൗത്യം വനം വകുപ്പ് തുടർന്ന് വരികയാണ്. പത്തൊമ്ബത് ആനകളെ കാട്ടിലേക്ക് തുരത്തിയെന്നാണ് കണക്ക്. വന്യജീവി സങ്കേതത്തിലേക്ക് ആനകൾ കടക്കുന്ന വഴിയിലൂടെ സഞ്ചരിക്കുമ്ബോഴാണ് ഇന്ന് ദമ്ബതികൾ ആക്രമിക്കപ്പെട്ടതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *