Banner Ads

ബെംഗളൂരുവിൽ റാഗിങ് : സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: കശ്മീരിൽ നിന്നുള്ള എംബിബഎസ് വിദ്യാർത്ഥികൾ ബെംഗളൂരുവിൽ റാഗിങിന് ഇരയായത്, ഇതിനെ തുടർന്ന് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ ഇടപെടലിനു പിന്നാലെയാണ് അന്വേഷണം വേഗത്തിലായതും പ്രതിഖളെ അറസ്റ്റ് ചെയ്യതും. സംഭവവുമായി ബന്ധപ്പെട്ട വിഡിയോ ശ്രദ്ധയിൽപെട്ട ഒമർ അബ്ദുല്ല മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബന്ധപ്പെട്ട് നടപടി വേഗത്തിലാക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ അനന്ത്നാഗ് സ്വദേശി ഹമിം ഗുലാം ഭട്ടിന് മർദനമേറ്റത്. കോളജ് വാർഷികത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് മത്സരത്തിനിടെ ഹിമും സീനിയർ വിദ്യാർഥികളുമായി തർക്കമുണ്ടായി. അന്നു രാത്രി ഹോസ്റ്റലിലെത്തിയ പ്രതികൾ ഹമിമിനെ മർദിക്കുകയും ഭീഷണിപ്പെടുത്തി മാപ്പ് പറയിക്കുകയും വിഡിയോ പകർത്തുകയും ചെയ്തതായാണ് കേസ്. ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ കൺവീനർ നസീർ ഖുയേഹാമി ഉൾപ്പെടെയുള്ളവർ ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്യിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *