Banner Ads

മസ്തകത്തിന് പരിക്കേറ്റ ആനയെ വിദഗ്ഗ ചികിത്സയ്ക്കായി ; കോടനാട്ടെ പ്രത്യേക കുട്ടിലേക്ക് മാറ്റി

കൊച്ചി:അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കട്ടുകൊമ്പനെ വിദഗ്ഗ ചികിത്സയ്ക്കായി കോടനാട്ടെ പ്രത്യേക കുട്ടിലേക്ക് എത്തിച്ചു. അനിമൽ ആംബുലൻസിലാണ് വെറ്റിലപ്പാറയിൽനിന്ന് ആനയെ കോടനാടെത്തിച്ചത്.മയക്കുവെടിയേറ്റ് നിലത്തുവീണ ആനയെ കുങ്കികളുടെ സഹായത്തോടെ എഴുന്നേൽപ്പിച്ചത്തിനു ശേഷം അനിമൽ ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു.

നിലത്തുവീണ സമയത്ത് ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. മസ്തകത്തിലെ മുറിവിൽ ഡോക്ടർമാർ മരുന്നുവെച്ചു.എന്നാൽ മയക്കുവെടിയേറ്റ് കുറച്ചുസമയത്തിനകം ആന നിലത്തുവീണത് ആശങ്കയുണ്ടാക്കിയിരുന്നു. ഒന്നരമണിക്കൂറോളം ശ്രമപ്പെട്ടാണ് ദൗത്യസംഘം ആനയെ എഴുന്നേൽപ്പിച്ചത്.രാവിലെ 7.15 ഓടെയാണ് ആനയെ കണ്ടെത്തി മയക്കുവെടിവച്ചത്. ഡോ. അരുൺ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *